2014, മാർച്ച് 22, ശനിയാഴ്‌ച

 

എന്റെ " ഓർമ്മകുറിപ്പുകൾ " എന്ന കഥയിൽ നിന്നും.


 കിഴക്ക് നിന്നും വരികയാണെങ്കിൽ ടാറിട്ട റോഡിന്റെ വലതു ഭാഗത്തേക്കുള്ള പൂഴി നിറഞ്ഞ മൻ വെട്ടുവഴി ........
വഴിക്കിരുവശവും, ഒരു ഭാഗം അദ്രമാന്റെ പറമ്പിന്റെ അതിര്.....
വേലിക്കപ്പുറത്ത് നിന്നും കൂട്ടത്തോടെ വഴിയിലേക്ക് തല ചായ്ച്ചു നില്ക്കുന്ന പച്ച കൈതോലകൾ ............
മരുഭാഗമാണ് മന പറമ്പ് .....അതങ്ങിനെ കുറെ ദൂരം നീണ്ടു കിടക്കുകയാണ് ....
റോഡിൽ നിന്നും ഉദ്ദേശം പത്തടിയോളം ഉയരത്തിലാണ് മന പറമ്പ് .....

മന പറമ്പിൽ നിന്നും എന്റെ കുട്ടി കാലങ്ങളിൽ മണിയൊച്ചകൾ കേൾക്കാരുണ്ടായിരുന്നു .....
അന്ന് ഞങ്ങൾ കുട്ടികൾ അത് യക്ഷി നടക്കുന്നതയിട്ടാണ് സങ്കൽപ്പിച്ചിരുന്നത് ....
പിന്നീടാണ് മനസ്സിലായത് മേയാൻ അഴിച്ചു വിട്ടിരിക്കുന്ന മനക്കലെ പശുക്കളുടെ കഴുത്തിലെ മണി കിലുക്ക മാണെന്നു ...
മന പറമ്പില നിന്നും വഴിയിലേക്ക് ചഞ്ഞു നില്ക്കുന്ന വലിയ മാവിൻ കൊമ്പുകളിൽ കുറെയധികം ആളുകൾ തൂങ്ങി മരിച്ചിട്ടുള്ളതായി കഥകൾ ഒട്ടനവധിയുണ്ട് ....
ഇന്നും വൈകുന്നേരങ്ങളിൽ അത് വഴി നടക്കാൻ കുറച്ചൊരു ഭയം ഇല്ലാതില്ല....
മന പറമ്പിൽ ഇല്ലാത്ത മരങ്ങൾ ഇല്ലെന്നു തന്നെ പറയുന്നതാകും ശരി .....
കേട്ടറിവ് മാത്രമുള്ള ഔഷധ ഗുണമേറിയ ചെടികളും ഏക്ര കണക്കിന് പരന്നു കിടക്കുന്ന മന പറമ്പിൽ ഉണ്ടായിരുന്നു.
എനിക്ക് ഓര്മ്മ വെച്ച സമയത്ത് കാർത്തിക തിരുനാൾ തമ്പുരാൻ ആയിരുന്നു മനക്കലെ ഉയര്ന്ന തമ്പുരാൻ ....
സഹായം അഭ്യർഥിച്ചു വരുന്ന ആശ്രിതർ ക്കെല്ലാം കയ്യഴിഞ്ഞു എന്തും വിതരണം ചെയുന്ന ഒരു പ്രകൃതമായിരുന്നു തമ്പുരാന് ....എല്ലാ കാര്യങ്ങൾക്കും ഒരു പരിമിതി നല്കാൻ സഹധർമ്മിണി ഉണ്ണിമായ തമ്പുരാട്ടി ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും നടപ്പായിരുന്നില്ല …………………………………………………


എന്റെ " ഓർമ്മകുറിപ്പുകൾ " എന്ന കഥയിൽ നിന്നും.........................